NEWS
മഴമേഘങ്ങൾക്കിടയിൽ ഖത്തർ: തണുത്ത പ്രഭാതവുംഇടിമിന്നലോടു കൂടിയ മഴയും
31/03/2026 02:21 PM IST
NILA

ദോഹ:മഴകുളിരിന്റെ അകമ്പടിയോടെയാണ് ഇന്ന് ഖത്തർ ഉണർന്നത്. പുലർച്ചെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആകാശം മേഘാവൃതമാണ്. പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയ ചിതറിയ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പകൽ മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
ദോഹ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ തണുത്ത കാറ്റും മൂടൽമഞ്ഞും കലർന്ന സുഖകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











